
കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എൻജിനീയേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കലൂർ ഗോകുലം കൺവെൻഷൻ സെൻററിൽ വൈദ്യുതി ഓംബുഡ്സ്മാൻ എ.സി.കെ നായർ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എൻജിനീയേർസ് അസോസിയേഷൻ എട്ടാമതു സംസ്ഥാന വാർഷിക സമ്മേളനം എറണാകുളം ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം കേരളാ വിദ്യുച്ഛക്തി ഓംബുഡ്സ്മാൻ എ സി കെ നായർ ഉദ്ഘാടനം ചെയ്തു. കേരളത്തിൻറെ വിവിധ ജില്ലകളിൽനിന്നുള്ള 250ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗം, കേരളാ വാട്ടർ അതോറിറ്റി ജീവനക്കാരും പെൻഷൻകാരും നേരിടുന്ന വിവേചനം സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരാൻ തീരുമാനിച്ചു. കൂടാതെ, അതോറിറ്റിയുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നതിനായി കുടിവെള്ള പദ്ധതിക്കുപയോഗിക്കുന്ന വൈദ്യുതി സൗജന്യനിരക്കിൽ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളായി എം രാധാകൃഷ്ണൻ (പ്രസിഡന്റ്) പി വി നന്ദകുമാർ (ജനറൽ സെക്രട്ടറി) ജോർജ് മാത്യു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.








